കോന്നി ആര്‍സിബി അഴിമതി: വകുപ്പുതല അന്വേഷണം വേണം

Wednesday 7 June 2017 7:19 pm IST

പത്തനംതിട്ട: എല്‍ഡിഎഫ് ഭരിക്കുന്ന കോന്നിയിലെ റീജിയണല്‍ കോ- ഓപ്പറേറ്റീവ് ബാങ്കില്‍ രണ്ടരക്കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ചിട്ടിയുടെയും വായ്പ്പയുടെയും മറവില്‍ അഴിമതി നടത്തിയ ഭരണസമിതി പിരിച്ചുവിടണമെന്നും ബിജെപി കോന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് സംഭവം ഒതുക്കി തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മതിയായ ജ്യാമ്യമില്ലാതെയും രേഖകള്‍ ഇല്ലാതെയും ജീവനക്കാരുടെയും സ്വന്തക്കാരുടെയും പേരില്‍ വായ്പ്പയെടുത്ത് തിരിമറി നടത്തുകയും ചിട്ടികളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നുണ്ട് എന്ന് മാസങ്ങള്‍ക്കു മുന്‍പേ പരാതി ഉയര്‍ന്നിട്ടും ഇതുവരെ പരിഹരിക്കാനോ ഇടപാടുകാരുടെ ആശങ്ക ദൂരികരിക്കാനോ ഭരണസമിതി തയ്യാറായിട്ടില്ല. അടിയന്തരമായി ഈ പ്രശ്‌നത്തിനു പരിഹാരം കാണത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ബിജെപി കോന്നി നിയോജക മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.