ഏകജാലകം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Wednesday 7 June 2017 7:48 pm IST

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകള്‍ ഇന്ന് (ജൂണ്‍ 8) വൈകീട്ട് അഞ്ചുമണി വരെ പുതുക്കാവുന്നതും ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. അപേക്ഷകര്‍ക്ക് ഉചിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതിലേക്കായി ഓപ്ഷനായി നല്‍കിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇന്‍ഡക്‌സ് മാര്‍ക്കും, ട്രയല്‍ അലോട്‌മെന്റിലെ വിവിധ പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് തങ്ങള്‍ ഓപ്ഷനായി നല്‍കിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇന്‍ഡക്‌സ് മാര്‍ക്ക്, വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങള്‍, ലാസ്റ്റ് റാങ്ക് വിശദാംശംങ്ങള്‍ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകള്‍ ആവശ്യമെങ്കില്‍ പുതുതായി നല്‍കുകയോ പുനക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷയിലെ കൃത്യത ഉറപ്പു വരുത്തുന്നതിനും അനുയോജ്യമായ ഓപ്ഷനുകള്‍ നല്‍കുന്നതിനും ആവശ്യമായ വിവരങ്ങള്‍ www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഒന്നാം അലോട്ട്‌മെന്റ് ഈ മാസം 13 ന് പ്രസിദ്ധീകരിക്കും. ഹെല്‍പ്പ് ലൈന്‍ നം: 0481 6555563. മാര്‍ജിനല്‍ സീറ്റു വര്‍ദ്ധനവ് അപേക്ഷ 2017-18 അധ്യയന വര്‍ഷം കോളേജുകളില്‍ വിവിധ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് നാമമാത്ര സീറ്റുവര്‍ദ്ധനവിന് അപേക്ഷകള്‍ 1000/- രൂപ പിഴയോടെ നാളെ (ജൂണ്‍ 9) വരെ സമര്‍പ്പിക്കാം. പരീക്ഷാ തീയതി രണ്ടാം സെമസ്റ്റര്‍ ഡുവല്‍ ഡിഗ്രി എം.സി. എ (2016 അഡ്മിഷന്‍ റഗുലര്‍/2014 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂലായ് 7 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 20 വരെയും, 50 രൂപ പിഴയോടെ 21 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരെയും സ്വീകരിക്കും. മൂന്നാം വര്‍ഷ ബി. എസ്‌സി. നേഴ്‌സിങ്ങ് (പുതിയ സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂലായ് 7 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 15 വരെയും, 50 രൂപ പിഴയോടെ 16 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 19 വരെയും സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ പേപ്പറൊന്നിന് 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2015 അഡ്മിഷന്‍ റഗുലര്‍/2015 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂലായ് 14ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 22 വരെയും, 50 രൂപ പിഴയോടെ 23 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 26 വരെയും സ്വീകരിക്കും. പ്രാക്ടിക്കല്‍ പരീക്ഷ 2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ് (സി.ബി.സി.എസ്.എസ്-റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 13 മുതല്‍ 16 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2017 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം. സി. എ (പുതിയ സ്‌കീം 2015 അഡ്മിഷന്‍-റഗുലര്‍/2011-2014 അഡ്മിഷന്‍ സപ്ലിമെന്ററി - സ്റ്റാസിലെയും & അഫിലിയേറ്റ് കോളേജുകളിലെയും 2016 അഡ്മിഷന്‍ ലാറ്ററല്‍ എന്‍ട്രി റഗുലര്‍ & 2013-2015 അഡ്മിഷന്‍ ലാറ്ററല്‍ എന്‍ട്രി സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാഫലം 2016 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി. ടെക്. റഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി (പുതിയതും പഴയതും സ്‌കീം- മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 19 വരെ സ്വീകരിക്കും. 2016 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം. എസ്‌സി. ടെക്‌സ്റ്റൈല്‍സ് & ഫാഷന്‍ (പി. ജി. സി. എസ്. എസ് - റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജൂണ്‍ 19 വരെ സ്വീകരിക്കും. 2016 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം. എസ്‌സി. ടെക്‌സ്റ്റൈല്‍സ് & ഫാഷന്‍ (പി. ജി. സി. എസ്. എസ് - സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജൂണ്‍ 19 വരെ സ്വീകരിക്കും. 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം. എസ്‌സി. ടെക്‌സ്റ്റൈല്‍സ് & ഫാഷന്‍ (പി. ജി. സി. എസ്. എസ് - റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജൂണ്‍ 19 വരെ സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.