തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് 

Wednesday 7 June 2017 8:09 pm IST

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തിയ ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങിൽ നിന്ന്

തിരുനെല്ലി കൊട്ടിയൂർ വൈശാ മഹോത്സവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് നടത്തിക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ.എൻകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചുകെ.എംഗോപിനാഥ്കെ.വിഉമാനാഥ്,സി.എംസത്യനാരായണൻ എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകൾ നടത്തിയത്.

മുൻപ് കൊട്ടിയൂർ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയിൽ നിന്നും ഭൂതങ്ങൾ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചുവെന്നാണ് വിശ്വാസംഅരി കൊണ്ടു പോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാൽ അരി വഴിയ്ക്ക് ഉപേക്ഷിച്ചു. പൊറുക്കപ്പെടാത്ത തെറ്റിനു തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കിഅങ്ങനെ കുറവു വന്ന ഭൂതത്തിനു പകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽ നിന്നും അയച്ചുവെന്നാണ് വിശ്വാസംവൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്ക് തിരിച്ചയക്കുന്ന ചടങ്ങും കൊട്ടിയൂരിൽ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.