ലക്നൗ: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ഒരു ഒരു കുടുംബത്തിലെ മൂന്ന് പേര് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വ്യവസായിയായ സുനില്‍ ജെയ്സ്വാള്‍(60), ഭാര്യ കാമിനി(55), മകന് ഹൃത്വിക്(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ജെയ്സ്വാളും കാമിനിയും പുറത്ത് പോയി രാത്രി വൈകി തിരിച്ചെത്തി ഡോര്‍ ബെല്‍ മുഴക്കിയ സമയത്ത് ബൈക്കിനെത്തിയ രണ്ട് അക്രമികള്‍ ഇവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. വാതില്‍ തുറന്ന മകന് നേരെയും ഇവര്‍ വെടിവെച്ചു. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. പ്രൊഫഷണല്‍ കുറ്റവാളികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: