ആലപ്പുഴ: പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കമ്മറ്റിയുടെയും നാട്ടുവെളിച്ചത്തിന്റെയും ആഭിമുഖ്യത്തില്‍ നല്കുന്ന പി.എന്‍. പണിക്കര്‍ സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേവന രത്ന പുരസ്കാരത്തിന് മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് പി.മോഹനദാസിനെയും മാനവ സേവാ പുരസ്കാരത്തിന് ഡോ. അമ്പലപ്പുഴ ഗോപകുമാറിനെയും തെരഞ്ഞെടുത്തതായി ഫൗണ്ടേഷന് ചെയര്മാന് ചുനക്കര ജനാര്ദ്ദനന് നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 10ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമന് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: