ബാലകൃഷ്ണന്‍നായര്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

Monday 9 July 2012 11:31 pm IST

കാഞ്ഞങ്ങാട്‌ : പൊയിനാച്ചി കരിച്ചേരിയിലെ ശാസ്താങ്കോട്‌ ബാലകൃഷ്ണന്‍ നായരുടെ കൊലപാതകത്തിണ്റ്റെ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ ൮നാണ്‌ ബാലകൃഷ്ണന്‍ നായരെ ശാസ്താങ്കോട്‌ പുതുതായി പണിയുന്ന വീടിണ്റ്റെ തറക്ക്‌ സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബേക്കല്‍ പോലീസ്‌ സ്വാഭാവിക മരണത്തിന്‌ കേസെടുക്കുകയും നാട്ടുകാരുടെ സംശയത്തെത്തുടര്‍ന്ന്‌ കേസ്‌ ഹൊസ്ദുര്‍ഗ്‌ സി ഐ വേണുഗോപാല്‍ കേസ്‌ ഏറ്റെടുത്ത്‌ അന്വേഷണം നടത്തുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. തലക്ക്‌ ഇരുമ്പു ചുറ്റിക കൊണ്ടുള്ള തുടര്‍ച്ചയായ അടിയേറ്റാണ്‌ ബാലകൃഷ്ണന്‍ നായര്‍ മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. തലയില്‍ നിന്ന്‌ രക്തം മുഖത്തേക്ക്‌ ഒഴുകിയത്‌ തുടര്‍ച്ചയായ അടിയേറ്റത്‌ മൂലമാണെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയില്‍ ബാലകൃഷ്ണന്‍ നായരുടെ സുഹൃത്ത്‌ ശാസ്താംങ്കോട്ടെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ മാത്രം സംഭവ സ്ഥലത്ത്‌ എത്തിയിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പോലീസ്‌ ഏപ്രില്‍ ൧൦ന്‌ പൊയിനാച്ചിയിലെ ബാങ്കില്‍ നിന്ന്‌ പണമെടുത്ത്‌ കര്‍ണ്ണാടയിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയുയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ്‌ ബാലകൃഷ്ണന്‍ നായരെ ചുറ്റിക കൊണ്ട്‌ അടിച്ചുകൊന്നത്‌ താനാണെന്ന്‌ സമ്മതിച്ചത്‌. സംഭവത്തിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പേ 5൦൦ രൂപയെ ചൊല്ലി ബാലകൃഷ്ണന്‍ നായരും ബാലകൃഷ്ണന്‍ നമ്പ്യാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്നാണ്‌ ഇരുമ്പ്‌ ചുറ്റിക കൊണ്ട്‌ ബാലകൃഷ്ണന്‍ നായരെ അടിച്ചത്‌ കൊന്നത്‌. ഇതിന്‌ ഒരാഴ്ച മുമ്പേ ബാലകൃഷ്ണന്‍ നായര്‍ കരിച്ചേരിയിലുള്ള അവ്വാടുക്കം തറവാട്ടില്‍ പൂരംകളിക്ക്‌ ബാലകൃഷ്ണന്‍ നമ്പ്യാരെ ക്ഷണിച്ചിരുന്നു. അന്ന്‌ തറവാട്ടിലെത്തിയ ബാലകൃഷ്ണന്‍ നമ്പ്യാര്‍ തറവാട്ടിലെ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറുകയും ബാലകൃഷ്ണന്‍ നമ്പ്യാരെ ബാലകൃഷ്ണന്‍ നായര്‍ കഴുത്തിന്‌ പിടിച്ച തള്ളുകയും ചെയ്തിരുന്നു. ഈയൊരു വൈരാഗ്യവും കൂടിയാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പോലീസിണ്റ്റെ കുറ്റപത്രത്തില്‍ പറയുന്നു. സി ഐ വേണുഗോപാലിനെ കൂടാതെ എ എസ്‌ ഐ മാരായ ദാമോദരന്‍, വിജയന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ശിവനാഥന്‍, വിജയന്‍ പോലീസുകാരായ സുധീര്‍കുമാര്‍, ഡ്രൈവര്‍ കീനേരി ബിജു എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.