അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ പതക്കം കാണാതെ പോയ സംഭവത്തില്‍ പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ക്ഷേത്രജീവനക്കാരെ ഉള്‍പ്പെടെ പലതവണ ചോദ്യം ചെയ്തിരുന്നു.
അഞ്ചുപേരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. സംശയമുള്ളവരുടെ ഫോണ്‍കോളുകളും നിരീക്ഷിച്ചുവരികയാണ്.
ക്ഷേത്രത്തിലെ ജീവനക്കാരന് തന്നെയാണ് പതക്കം കവര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെന്നു സംശയിക്കപ്പെടുന്നയാള്‍ സംഭവത്തിനുശേഷം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: