അധ്യാപക ഒഴിവ്

Wednesday 7 June 2017 8:43 pm IST

കാസര്‍കോട്: ജി.വി.എച്ച്.എസ്. മൊഗ്രാല്‍ സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ തസ്തികകളിലും യു. പി വിഭാഗത്തില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്, ഹിന്ദി എന്നീ തസ്തികകളിലും, എല്‍ പി വിഭാഗത്തില്‍ ഒരു എല്‍ പി എസ് എ യുടെയും താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 9ന് രാവിലെ 10. 00 ന് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുളള പാര്‍ട്ട്‌ടൈം എച്ച് എസ് എ (മലയാളം, കന്നട) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ 16 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 9400 006496. കാസര്‍കോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒമ്പതിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 251810.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.