പരിസ്ഥിതി ദിനാചരണം

Wednesday 7 June 2017 8:42 pm IST

കാസര്‍കോട്: ഇടനീര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൈവോദ്യാനം ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിന് ഹരിതവല്‍ക്കരണം പ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകന്‍ വി.ദിനേശ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുള്ള, സന്തോഷ് കുമാര്‍, സി.കെ.ജഗദീഷ് എന്നവര്‍ സംസാരിച്ചു. കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി, ജനമൈത്രി പോലീസ് കാസര്‍കോട് കാസര്‍കോട് സോഷ്യല്‍ ഫോറസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന്റയും സംയുക്താഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഡി.വൈ.എസ്.പി.എം വി സുകുമാരന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐ.സി.എ.അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. സി.ഐ.ബാബു പെരിങ്ങയത്ത്', പ്രിന്‍സിപ്പല്‍ എസ് ഐ.പി.അജിത്കുമാര്‍, പി.രവീന്ദ്രന്‍, നഗരസഭാംഗം കെ.മോഹനന്‍, മഹമുദ് വട്ടേക്കാട്, ഷാഫി തെരുവത്ത്, ജോസ് മാസ്റ്റര്‍,എ.പി.സുരേഷ്, ടി.കെ.വേണുഗോപാലന്‍ സംസാരിച്ചു. കാസര്‍കോട്: നീലേശ്വരം പളളിക്കര സരസ്വതി വിദ്യാമന്ദിരത്തില്‍ ലോക പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ടുകൊണ്ട് റിട്ട: കൃഷി ഓഫീസര്‍ ശ്രീ.കെ.ഒ.വി,ഗോപാലന്‍ നിര്‍വഹിച്ചു, പരിസ്ഥിതി ദിന സന്ദേശം നല്‍കി പി.യു, വിജയകുമാര്‍ സംസാരിച്ചു. എച്ച്.എം.നാരായണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സന്തോഷ് സ്വാഗതവും സി. രജനി നന്ദിയും പറഞ്ഞു, തൃക്കരിപ്പൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ ശ്രീ ക്രപാണി വിദ്യാമന്ദിരത്തില്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് ഔഷധ സസ്യമായ ലക്ഷ്മി തരു വിതരണത്തിന്റെ ഉദ്ഘാടനം ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു. ടി.കുഞ്ഞിരാമന്‍ വൃക്ഷതൈ വിതരണം നടത്തി കെ.രാജന്‍ സ്വാഗതവും എ.കെ.താര നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.