മൂന്നാര്‍: വില്‍പ്പനയ്ക്കായി മദ്യം കടത്തികൊണ്ട് വന്ന രണ്ട് പേര് മൂന്നാര്‍ എക്സൈസ് പിടിയില്‍. കല്ലാര്‍ കമ്പിലൈന്‍ സ്വദേശികളായ ജോസ്(46), എസ്തപ്പാന്(58) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 500 മില്ലിയുടെ 22 കുപ്പികളിലായി സൂക്ഷിച്ച 11 ലിറ്റര്‍ മദ്യവും കടത്താന്‍ ഉപയോഗിച്ച ഓമ്നിവാനും 9000 രൂപയും പിടികൂടി. ആനച്ചാല്‍ ടൗണിന് സമീപത്ത് വച്ചാണ് പ്രതികള്‍ പിടിയിലാവുന്നത്. ഒരുമാസത്തിലധികമായി ഇവര്‍ എക്സൈസ് ഷാഡോവിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
രാജാക്കാടുള്ള ബിവറേജില്‍ നിന്നുമാണ് മദ്യംവാങ്ങി കടത്താന്‍ ശ്രമിച്ചത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രാഹിമിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരായ സുനില്ആന്റോ, കെ എസ് മീരാന്‍, പി ജോസ്, എസ് ബാലസുബ്രഹ്മണ്യന്, ജോളി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: