മണ്‍സൂണ്‍: ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

Wednesday 7 June 2017 9:26 pm IST

തിരുവനന്തപുരം: ഈ മാസം 10 മുതല്‍ ഒക്‌ടോബര്‍ 31 വരെ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് വര്‍ഷകാല ഷെഡ്യൂള്‍ പ്രകാരമായിരിക്കും സമയക്രമമെന്ന് ദക്ഷിണറെയില്‍വെ അറിയിച്ചു. 12617-ാം നമ്പര്‍ എറണാകുളം-നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസ് രാവിലെ 10.45 ന് പുറപ്പെടും. 12224-ാം നമ്പര്‍ എറണാകുളം - ലോകമാന്യ തിലക് എസി തുരന്തോഎക്‌സ്പ്രസ്സ് രാത്രി 11.30 ന് പുറപ്പെടും. 16337/ 16338 നമ്പരുകളിലുള്ള ഓഖയ്ക്കും എറണാകുളത്തിനുമിടയ്ക്കുള്ള എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഹാപ്പാ, ഓഖസ്റ്റേഷനുകള്‍ക്കിടയില്‍ ഭാഗികമായി റദ്ദാക്കും. തിരുനെല്‍വേലി/നാഗര്‍കോവില്‍/തിരുവനന്തപുരം/കൊച്ചുവേളി/എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട് വിവിധ സ്ഥലങ്ങളിലേക്ക് കൊങ്കണ്‍ വഴി കടന്നുപോകുന്ന മറ്റ്‌ട്രെയിനുകളുടെ ഷെഡ്യൂളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍, മംഗലാപുരം ജംഗ്ഷന്‍ പിന്നിട്ടാല്‍ വൈകുകയും എത്തിച്ചേരേണ്ട സ്റ്റേഷനുകളില്‍ നേരത്തെ പ്രസിദ്ധീകരിച്ച വര്‍ഷകാല ഷെഡ്യൂള്‍ പ്രകാരമുള്ള സമയത്തുമാകും. അതുപോലെ, വിവിധ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷന്‍/കൊച്ചുവേളി/ തിരുവനന്തപുരം സെന്‍ട്രല്‍/നാഗര്‍കോവില്‍/തിരുനെല്‍വേലി സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന ട്രെയിനുകളുടെ സമയക്രമം കൊങ്കണ്‍ റെയില്‍വേ പിന്നിട്ടാല്‍ മണ്‍സൂണ്‍ ഷെഡ്യൂള്‍ പ്രകാരമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.