കഞ്ചാവ് പിടികൂടി

Wednesday 7 June 2017 9:26 pm IST

തൊടുപുഴ:   കഞ്ചാവുമായി യുവാവ് പിടിയില്‍. ആലക്കോട് സ്വദേശി ജോഫിന്‍(18) ആണ് മറ്റൊരു പ്രതിയെ അന്വേഷിച്ച് എത്തിയ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അറസ്റ്റ്. ഇയാളുടെ പക്കല്‍ നിന്നും 30ഗ്രാം കഞ്ചാവും കണ്ടെടുത്തു. 5ന് ആലക്കോട് പാലപ്പിള്ളി കോളനിക്ക് സമീപത്ത് നിന്നും അരക്കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കേസിലെ പ്രതിയായ അഖിലിനെ അന്വേഷിച്ച് എത്തിയതായിരുന്നു എക്‌സൈസ് സംഘം. ഗ്രൗണ്ടിന് സമീപത്ത് കൂടിനിന്നിരുന്ന യുവാക്കളെ പരിശോധിച്ചതില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയുടെ ബൈക്കും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഓടിരക്ഷപ്പെട്ട അഖിലിന്റെ സുഹൃത്താണ് ജോഫിന്‍. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.