തൊടുപുഴ: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എ നെല്‍സണ്‍ സ്ഥലംമാറ്റം. പത്തൊന്‍പത് മാസത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം ഇടുക്കിയില്‍ നിന്ന് തൃശ്ശൂരിലേക്ക് സ്ഥലം മാറിപോകുന്നത്. കൊല്ലം സ്വദേശിയായ അബ്ദുള്‍ഖാദര്‍ ഇടുക്കി ഡെപ്യൂട്ടി കമ്മീഷണറായി ഈമാസം പകുതിയോടെ ചുമതലയേല്‍ക്കും.
ജില്ലയിലെ എക്സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. കോടികളുടെ ഹാഷിഷ് ഓയില്‍ കേസും നൂറ്കണക്കിന് അബ്കാരി കഞ്ചാവ് കേസുകളും ജില്ലയില്‍ പിടികൂടിയത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലത്തെ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. ചേര്‍ത്തല സ്വദേശിയായ നെല്‍സണ്‍ ഇന്ന് തൃശ്ശൂരില്‍ ചാര്‍ജ്ജെടുക്കും. അസി. എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണിനാണ് ഇടുക്കിയുടെ താല്‍ക്കാലിക ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: