ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Wednesday 7 June 2017 9:28 pm IST

കട്ടപ്പന: കട്ടപ്പന ഏഴാംമൈലില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മരിയാപുരം കണ്ടത്തില്‍ സുനില്‍കുമാര്‍, മരിയാപുരം സ്വദേശി ജിബിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കട്ടപ്പനയ്ക്ക് വന്ന ഇബിറ്റി ബസിലാണ് ബൈക്കിടിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് ബസിനടിയില്‍പെട്ടു. ബൈക്ക്‌യാത്രക്കാര്‍ക്ക് തലയ്ക്കാണ് പരിക്ക്. തങ്കമണി പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.