പരക്കെ ഡിവൈഎഫ്‌ഐ അക്രമം

Wednesday 7 June 2017 9:31 pm IST

തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം-ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തില്‍ പരക്കെ അക്രമം. സംഘപരിവാര്‍ സംഘടനകളുടെ, പ്രത്യേകിച്ചും ബിജെപി, ബിഎംഎസ് സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. തിരുവനന്തപുരം പുളിമൂട്ടിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കാര്യാലയത്തിലെ ബോര്‍ഡ് അക്രമികള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ പോഷകസംഘടനകളും ഡിവൈഎഫ്‌ഐ തുടങ്ങിയ യുവജനസംഘടനകളും സെക്രട്ടേറിയറ്റിലേക്ക് വൈകിട്ടോടെ മാര്‍ച്ച് നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റിന് എതിരെയുള്ള ബിഎസ്എന്‍എല്‍ ഓഫീസിന്റെ മുന്നിലുണ്ടായിരുന്ന സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും കൊടിയും നശിപ്പിച്ചു. തുടര്‍ന്ന് സമീപപ്രദേശത്ത് സംഘപരിവാര്‍ സംഘടനകള്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ കൊടിമരങ്ങളും പിഴുതെറിഞ്ഞു. കോണ്‍ക്രീറ്റ് ഇട്ട് ബലപ്പെടുത്തിവച്ചിരുന്ന കൊടിമരങ്ങള്‍ പോലും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.