കോട്ടയം : മഴക്കാലം തുടങ്ങിയതോടെ കവര്‍ച്ചസംഘങ്ങള്‍ ഇറങ്ങി. മഴയും തണുപ്പും ഉള്ളതിനാല്‍ ആളുകള്‍ രാത്രിയില്‍ നല്ല ഉറക്കത്തിലായിരിക്കും. ചെറിയ ശബ്ദം കേട്ടാല്‍ പോലും ആളുകള്‍ ഉണരില്ല. വീടുകളുടെ പിന്‍ഭാഗം തകര്്ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറുന്നത്. ബലമില്ലാത്ത കൊളുത്തയായിരിക്കും അടുക്കളവാതിലിനുള്ളത്. പിന്നാമ്പുറത്ത് നിന്ന് കി്ട്ടുന്ന ആയുധം ഉപയോഗിച്ച് ഇത് എളുപ്പം തകര്‍ക്കാം. ഈ സാഹചര്യത്തില്‍ ആളുകള്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് പോലീസ് പറയുന്നു.
പണിയുധങ്ങള് പോലെയുള്ളവ അലക്ഷ്യമായി വയ്ക്കരുത്. ലൈറ്റുകള്‍ തെളിച്ചിടണം. അടുക്കളവാതിലിന്റെ സുരക്ഷ ഉറപ്പാക്കുക. ആളനക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിന്റെ സഹായം തേടുക തുടങ്ങിയവയാണ് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: