ചാലക്കുടി: പരിയാരം പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ സ്മിത ജോയിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. വാര്‍ഡിലെ റോഡില്‍ ക്വാറി വേസ്റ്റ് ഇടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കുവാനായി പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി.ജോസിനൊപ്പം പോയ സ്മിതയെ കുറ്റിക്കാട് വെച്ച് വാക്കു തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഇവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മെമ്പര്‍ പാര്‍ട്ടിക്കാരെ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കെ.ടി.വര്‍ഗ്ഗീസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: