ചേര്‍ത്തല: സിപിഎം ഗുണ്ടകള്‍ ബിഎംഎസ് താലൂക്ക് കാര്യാലയം അടിച്ചു തകര്‍ത്തു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു.
പ്രതിഷേധം വ്യാപകം. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ഗവ. ഗേള്‍സ് ഹൈസ്കൂളിന് കിഴക്കുവശത്തെ ഓഫീസാണ് അക്രമികള്‍ തകര്‍ത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു അക്രമം.
ഓഫീസിലേക്ക് കയറിയ അക്രമികള്‍ ഫര്‍ണിച്ചറുകളും ടിവിയും തല്ലിത്തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന 22,000 രൂപയും മോഷണം പോയിട്ടുണ്ട്. കൊടിയും ബോര്‍ഡുകളും ഇവര്‍ തല്ലിതകര്‍ത്തു. സംഭവസമയത്ത് ഓഫീസില്‍ ആരും ഇല്ലായിരുന്നു.
ചേര്‍ത്തല പോലീസ് കേസെടുത്തു. അക്രമത്തില്‍ സംഘപരിവാര്‍ സംഘടകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്തു.
എല്‍. പത്മകുമാര്‍, സന്തോഷ്, ടി. സജീവ് ലാല്‍, സാനു സുധീന്ദ്രന്‍, അരുണ്‍ കെ. പണിക്കര്‍, ജയശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ചേര്ത്തലടൗണില് ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: