ഹരിപ്പാട്: സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികളുടെ കെഎസ്ആര്‍ടിസി ബസ് കണ്സഷന് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിഷേധിച്ച് എബിവിപി ആലപ്പുഴ ജില്ലാ നേതൃത്യം കെഎസ്ആര്‍ടിസി ബസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര നടത്തി.
ഹരിപ്പാട് നിന്നും ചെങ്ങന്നൂരേക്ക് പോകുന്ന ബസിലായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ കണ്‍വീനര്‍ എസ്.അഖില്‍, ജോ. കണ്‍വീനര്‍ ഹരിഗോവിന്ദ്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സൂരജ്, ജില്ലാ ഓഫിസ് സെക്രട്ടറി ഹരിഷ് ഹരികുമാര്‍, ഹരിപ്പാട് നഗര്‍ സമിതി പ്രസിഡന്റ് തുഷാര്‍ എന്നിവര്‍ സമരത്തിന് നേത്യത്വം നല്കി. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുളള സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് എബിവിപി തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: