ഭൂമി കയ്യേറ്റം: സിപിഎമ്മുകാര്‍ അറസ്റ്റില്‍

Wednesday 7 June 2017 9:58 pm IST

അമ്പലപ്പുഴ: കെഎസ്ആര്‍ടിസിയുടെ കൈയേറിയ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത് തടഞ്ഞ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. സിപി എം തോട്ടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി മുരളി, കര്‍ഷക സംഘം സെക്രട്ടറി അജയകുമാര്‍, മംഗളന്‍, ഭാര്യ രാധ എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തോട്ടപ്പള്ളി സ്പില്‍വേക്ക് തെക്ക് ഭാഗത്തായാണ് കെഎസ്ആര്‍ടി സിക്ക് 10 സെന്റ് ഭൂമി ഉണ്ടായിരുന്നത്. ഇവിടെ സമീപവാസി സ്ഥലം കൈയേറി കെട്ടിടവും കാര്‍ഷെഡും നിര്‍മിച്ചത് വിവാദമായതോടെ ഏതാനും മാസം മുമ്പ് കെഎസ്ആര്‍ടിസി അധികൃതര്‍ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സ്ഥലം അളന്ന് തിട്ടപെടുത്തിയപ്പോള്‍ ആറര സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് വ്യക്തമായി. എന്നാല്‍ 10 സെന്റ് സ്ഥലത്തിനാണ് കെഎസ്ആര്‍ടിസി കരമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.