ആലപ്പുഴ: ആയുര്‍വേദ ചികിത്സാ രംഗത്ത് ഒരുവിഭാഗം ചൂഷണം നടത്തുന്നതായി ആയുര്‍വേദിക് മെഡിസിന് ഡീലേഴ്സ് അസോസിയേഷന്.സര്‍ക്കാര്‍ ആയുര്വേദാശുപത്രികളിലെ ചില മെഡിക്കല്‍ ഓഫീസര്‍മാരും ഡോക്ടര്‍മാരുമാണ് ഇതിനു പിന്നില്‍. വീടുകളില്‍ സ്വകാര്യ പ്രാക്ടീസിനൊപ്പം അനധികൃതമായി മരുന്നും വില്‍ക്കുകയാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. മധു, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: