ചെക്ക് പോസ്റ്റില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന

Wednesday 7 June 2017 10:03 pm IST

മുതലമട: അതിര്‍ത്തി ചെക്ക് പോസ്റ്റായ ഗോവിന്ദാപുരം എക്‌സൈസ് കണ്ടയിനര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പരിശോധന നടത്തി. വിദ്യാലയങ്ങള്‍ തുറന്നതോടെ കഞ്ചാവിന്റെ ഒഴുക്ക് ദിവസം തോറും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഗോവിന്ദാപുരത്തെത്തി പരിശോധനയില്‍ ഏര്‍പ്പെട്ട ശേഷം മീനാക്ഷിപുരം പ്രദേശത്തുള്ള തെങ്ങിന്‍ തോപ്പുകളിലും പരിശോധനയില്‍ ഏര്‍പ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.