കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരം കൊയിലാണ്ടി നഗരസഭയ്ക്ക്. തിരുവനന്തപുരം ഐഐജി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിന്നും കൊയിലാണ്ടി നഗരഭാ ചെയര്മാന് അഡ്വ. കെ. സത്യന്റെ നേതൃത്വത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി. സുന്ദരന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരായ അഡ്വ. വിജയന്, വി.പി. ഇബ്രാഹിംകുട്ടി, സുരേഷ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. പ്രമോദ്, ടി.കെ. അശോകന് എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 50,000 രൂപയും ഏറ്റുവാങ്ങി.
ചടങ്ങില്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചെയര്മാന് കെ. സജീവന് സ്വാഗതം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: