ദക്ഷിണ കൊറിയ: അണ്ടര്‍- 20 ലോകകപ്പിന്റെ സെമിഫൈനലുകള്‍ ഇന്ന് നടക്കും.ആദ്യ സെമിയില്‍ ഉറുഗ്വെ വെനസ്വലയെ നേരിടും. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടും. അധികസമയത്തേയക്ക് നീങ്ങിയ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സാമ്പിയയെ തോല്‍പ്പിച്ചാണ് ഇറ്റലി സെമിയില്‍ കടന്നത്.
മെക്സിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്. വെനസ്വല ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അമേരിക്കയെ പരാജയപ്പെടുത്തി.പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാണ് ഉറുഗ്വെ സെമയിലെത്തിയത്.നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: