തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോബേറ്. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ദൽഹിയിൽ നടന്ന ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിലാണ് സി.പി.എം വ്യാപകമായി അക്രമം അഴിച്ചു വിടുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ കേരളത്തിലുടനീളം പ്രതിഷേധമുണ്ടാകുമെന്ന് രാജേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: