വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ കവര്‍ന്നു

Wednesday 7 June 2017 10:38 pm IST

ശ്രീകാര്യം: വലിയവേളിയില്‍ ആളില്ലാതെ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് കവര്‍ന്നത് അഞ്ച് പവന്‍. വലിയവേളി ജോമര്‍ ഭവനില്‍ ജോളി നെല്‍സന്റെ വീടാണ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. വിദേശത്തുള്ള ജോളി നെല്‍സനും കുടുംബവും ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തി വീട് പരിശോധിച്ചതില്‍ നിന്നുമാണ് അഞ്ച് പവന്‍ നഷ്ടമായതായി അറിയാന്‍ കഴിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മോതിരങ്ങളും ഒരു മാലയും ബ്രേസ്ലെറ്റുമാണ് കവര്‍ന്ന്. വീട്ടിലെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച അകത്ത് കടന്ന മോഷ്ടാക്കള്‍ വീട്ടിനകത്തുള്ള മറ്റ് മുറികളുടെയും വാതില്‍ കുത്തിപ്പൊളിച്ച് അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ട് പോകുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.