കോടിയേരി, പാറാല്‍, ടെമ്പിള്‍ഗേറ്റ് ഭാഗങ്ങളില്‍ സിപിഎം ബോംബേറ്; നാല് ബോംബുകള്‍ റെയ്ഡില്‍ കണ്ടെടുത്തു

Wednesday 7 June 2017 11:09 pm IST

തലശ്ശേരി: കോടിയേരി, പാറാല്‍, ആച്ചുകുളങ്ങര, നങ്ങാറത്ത് പീടിക, കൊമ്മല്‍വയല്‍, ടെമ്പിള്‍ ഗേറ്റ് തുടങ്ങിയ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി സിപിഎം സംഘം ബോംബേറ് നടത്തി. പാറാലില്‍ ബിഎംഎസ് പ്രവര്‍ത്തകനായ രാധാകൃഷ്ണന്റെ വീടിന് നേരെയും ടെമ്പിള്‍ ഗേറ്റിലെ ബിജെപി പ്രവര്‍ത്തകന്‍ പി.എം.വിനോദിന്റെ വീടിന് മുന്നിലുമാണ് ചൊവ്വാഴ്ച രാത്രി ബോംബേറുണ്ടായത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ വരെ നങ്ങാറത്ത് പീടിക, കൊമ്മല്‍ വയല്‍ തുടങ്ങിയ ഭാഗങ്ങളില്‍ റോഡിലും മറ്റും ബോംബെറിഞ്ഞ് സിപിഎം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ഭാഗത്ത് പോലീസ് നടത്തിയ റെയ്ഡില്‍ ഒരു ബോംബും ടെമ്പിള്‍ ഗേറ്റ്, ഓടക്കായ്ക്കുന്ന് പരിസരത്ത് വെച്ച് മൂന്ന് ബോംബുകളും കണ്ടെടുത്തു. മാസങ്ങളായി ഈ പ്രദേശത്ത് സിപിഎം സംഘം നടത്തിവരുന്ന അക്രമപരമ്പരയുടെ ഭാഗമായാണ് ഇന്നലെയും ചൊവ്വാഴ്ചയുമായി ഈ പ്രദേശങ്ങളില്‍ ബോംബേറും അക്രമങ്ങളും ഉണ്ടായതെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. സംഭവസ്ഥലം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.