കണ്ണൂര്‍: കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാസ് ജാവ്ദേക്കര്‍ നാളെ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 10 ണണിക്ക് കണ്ണൂര്‍ ജന്മഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സാധു കല്ല്യാണ മണ്ഡപത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1 മണിക്ക് പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് വടക്കിനി ഇല്ലം കോളനിയില്‍ കോളനി നിവാസികളൊടൊപ്പം ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് 2.30 ന് പാനൂര്‍ മാക്കൂല്‍ പീടികയില്‍ നിര്‍മ്മിച്ച കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ സ്മൃതിമന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: