കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ വൃക്ഷത്തൈ നടീല്‍ കര്‍മ്മം തോട്ടട അമ്മുപ്പറമ്പില്‍ സംഘപരിവാര്‍ പ്രസ്താനങ്ങളുടെ മുന്‍കാല പ്രവര്‍ത്തകനായ ടി.പി.കുഞ്ഞിരാമന് നമ്പ്യാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജ്യോതി, എടക്കാട് ഏരിയാ കമ്മറ്റിയംഗം രഞ്ജിത്ത് നാവത്ത്, സെക്രട്ടറി അമല്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജി തേന്‍കുടിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: