കല്ല്യാശ്ശേരി: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ബിജെപി കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകളുടെ വിതരണവും നടീല്‍ ഉദ്ഘാടനവും സംഘടിപ്പിച്ചു. വെങ്ങര പ്രിയദര്‍ശിനി യുപി സ്കൂളില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ വിജയന് മാങ്ങാട്, ജനറല്‍ സെക്രട്ടറി സജീവന് വെങ്ങര, മാടായി പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ഭാസ്കരന് മൂലക്കീല്‍, പ്രധാനാധ്യാപിക ഗീതാമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: