പയ്യന്നൂര്‍: മാതമംഗലം സി.പി.നാരായണന് സ്മാരക ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ഭാഗമായി വിദ്യാലയ വികസന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 4 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സി. കൃഷ്ണന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് സ്കൂള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്യും. 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്കുളിന് വികസനത്തിന് 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്
പത്രസമ്മേളനത്തില്‍ പി.പി.ദിവ്യ, പി.വി.ശങ്കരന്, കെ.ദാമോദരപ്പൊതുവാള്‍, പി.ടി.ബാലകൃഷ്ണന് മാസ്റ്റര്‍, വി.പി.പ്രശാന്ത് ബാബു, ടി.വി.ഹരിദാസ, എ.പി.മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: