കൊച്ചി: മെട്രോയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒട്ടേറെ ക്രമീകരണങ്ങളുണ്ട്. എമര്‍ജന്‍സി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) ആണ് അതില്‍ പ്രധാനം. മെട്രോ സ്റ്റേഷനില്‍ ആളുകള്‍ കാല്‍വഴുതി താഴെ വീണാല്‍ രക്ഷപ്പെടുത്താനാണിത്.
മെട്രോ പാളത്തിലെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ച് താഴെ വീണ ആളെ ഇടിഎസ് ഉപയോഗത്തിലൂടെ രക്ഷിക്കാനാകും.
ഇടിഎസ് സ്വിച്ച് അമര്‍ത്തിയാല്‍ ആ സ്റ്റേഷനിലെയും അപ്പുറവും ഇപ്പുറവുമുള്ള സ്റ്റേഷനുകള്‍ വരെയുമുള്ള പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: