കളമശേരി: ഏലൂര്‍ നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് സിപിഎമ്മിന്റെ സി.പി ഉഷയും വൈസ് ചെയര്‍മാനായി സിപിഐയുടെ എം.എ ജെയിംസും അധികാരമേറ്റു. ഇന്നലെ നടന്ന തെരെഞ്ഞെടുപ്പില്‍ 10 വോട്ടുകള്‍ക്ക് എതിരെ 18 വോട്ടുകള്‍ നേടിയാണ് ഇരുവരും എതിര് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത്. 2 ബിജെപി അംഗങ്ങള്‍ തെരെഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.
കോണ്‍ഗ്രസിന്റെ ജാസ്മീന്‍ മുഹമ്മദ് കുഞ്ഞിനെയാണ് സി.പി. ഉഷ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സാജന് ജോസഫിനെയാണ് എം.എ ജെയിംസ് പരാജയപ്പെടുത്തിയത്. ആകെ 31 അംഗങ്ങള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് വിമതനായി ജയിച്ച വനിതാംഗം പങ്കെടുത്തില്ല. ബിജെപി കൗണ്‍സിലര്‍മാരായ ബിന്ദു മുരളി, ഗീതാ രാജു തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് വരണാധികാരിയെ അറിയിച്ചു.
ലിഗല്‍ മെട്രോളജി അസി. കണ്ട്രോളര് ജയകുമാര്‍ ആയിരുന്നു റിട്ടേണിംഗ് ഓഫീസര്‍ സി.പി. ഉഷയും ജെയിംസും വഹിച്ചിരുന്ന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ചെയര്‍ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഉഷ ഉദ്യോഗമണ്ഡല്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. ഏലൂര്‍ നഗരസഭയുടെ 17-ാം വാര്‍ഡായ ടൗണ്ഷിപ്പിനെയാണ് ഉഷ പ്രതിനിധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: