പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ സ്ക്കൂള് വാഹനങ്ങളില്‍ വ്യാപകമായി പരിശോധന. ഇന്നലെ രാവിലെ മുതല്‍ സബ്ബ് ഡിവിഷന് പരിധിയിലുള്ള ആറ് സ്റ്റേഷനുകളിലേയും എസ്ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അമ്പതോളം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ മദ്യപിച്ച് സ്ക്കൂള് കുട്ടികളുമായി ഓട്ടോറിക്ഷ ഓടിച്ചതിന് ഒരാള്‍ പിടിയിലായി. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി ബാലസുബ്രഹ്മണ്യം(50)ആണ് പിടിയിലായത്. ഇയാളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതിനായി പോലീസ് ജോയിന്റ് ആര്‍ടിഒക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഹാര്‍ബര്‍ സ്റ്റേഷന് പരിധിയില്‍ മുപ്പതോളം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ ബസ് ഓടിച്ച ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തോപ്പുംപടിയിലും പള്ളുരുത്തിയിലും കണ്ണമാലിയിലും പരിശോധന നടത്തിയെങ്കിലും കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എസ്ഐമാരായ സുരേഷ് കുമാര്‍, കെ.എല്‍. മഹേഷ്, എ. വിനോജ്, സി. വിനു, വി. വിമല്‍, ഷൈജു ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: