തകര്‍ന്നു വീണ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Thursday 8 June 2017 8:56 am IST

യാങ്കൂണ്‍: തകര്‍ന്നു വീണ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ ഭാഗങ്ങള്‍ ആന്‍ഡമാന്‍ സമുദ്രത്തില്‍ കണ്ടെത്തി. പട്ടാളക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 120 പേരുമായി മിയെക്കില്‍നിന്നു യാങ്കോണിലേക്കു പോയ സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മ്യാന്‍മറിലെ ദാവേ സിറ്റിയില്‍നിന്നും 218 കിലോമീറ്റര്‍ മാറി സമുദ്രത്തില്‍ വിമാന ഭാഗം കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. തെരച്ചില്‍ നടത്തിയ നാവിക കപ്പലുകളും വിമാനങ്ങളുമാണ് വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 1.35ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നു ഗ്രൗണ്ട് കണ്‍ട്രോള്‍ അറിയിച്ചിരുന്നു. സൈനികരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 പേരും 14 ജീവനക്കാരുമാണു ചൈനീസ് നിര്‍മിത വിമാനത്തിലുണ്ടായിരുന്നത്. 18000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനവുമായുള്ള കമ്യൂണിക്കേഷന്‍ ബന്ധം നിലച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.