കണ്ണൂര്‍: കണ്ണൂര്‍ വട്ടപ്പൊയിലില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് വേദ ഗുരുകുലം 11ന് രാവിലെ 10ന് ആചാര്യശ്രീ രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.വിജയന് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ അമൃതാനന്ദമയിമഠത്തിലെ സ്വാമി അമൃതകൃപാനന്ദപുരി, പയ്യന്നൂര്‍ അവധൂതാശ്രമത്തിലെ സാധു വിനോദ്ജി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും.
ജാതി മത ലിംഗവിവേചനങ്ങള്ക്കതീതമായി സമൂഹത്തിലെ സകലര്‍ക്കും സനാതനധര്‍മത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളും വൈദിക ആചരണങ്ങളും കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കണ്ണൂര്‍ ജില്ലാ ആസ്ഥാന മന്ദിരമാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ ഏഴര മുതല്‍ വേദപരായണം തുടര്‍ന്ന് ശാലാപ്രവേശന യജ്ഞം എന്നിവയോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. വിപുലമായ വൈദിക ഗ്രന്ഥ പ്രദര്‍ശിനിയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പി.പി.ഉണ്ണികൃഷ്ണവൈദിക്, അഡ്വ. വിജയന്, എം. സന്തോഷ്, കെ.വി.ജനാര്ദനന്, എന്‍.പി.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: