അപേക്ഷ ക്ഷണിച്ചു

Thursday 8 June 2017 6:20 pm IST

കണ്ണൂര്‍: കൈത്തറി മേഖലയില്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് എസ്എസ്എല്‍സി യോഗ്യതയുളള നെയ്ത്തുമേഖലയില്‍ പരിചയമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നെയ്ത്തുമേഖലയില്‍ 10 വര്‍ഷം പരിചയമുളളവര്‍, ടെക്സ്റ്റയില്‍ ടെക്‌നോളജി/കൈത്തറി എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമ ഉള്ളവര്‍, ഐഐഎച്ച്ടി നടത്തുന്ന ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍, ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ/ഡിഗ്രി ഉളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്ഥിരമൂലധന നിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി 4 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനത്തിന്റെ 30 ശതമാനം പരമാവധി 1.5 ലക്ഷം രൂപയും മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. പദ്ധതിയുടെ 10 ശതമാനത്തില്‍ കുറയാത്ത തുക അപേക്ഷകന്‍ സ്വന്തമായും ബാക്കി തുക ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ കണ്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:0497 2700928.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.