കുസൃതി കുരുന്നുകള്‍ക്ക് സ്വാഗതമോതി അങ്കണവാടികള്‍

Thursday 8 June 2017 1:44 pm IST

മലപ്പുറം: വീട്ടിലെ കളിയും ചിരിയും ഇനി അങ്കണവാടികളില്‍, അദ്ധ്യാപികയെ ടീച്ചറെയെന്ന് വിളിച്ചുശീലിക്കാന്‍ അവര്‍ പഠിച്ചു തുടങ്ങും. ഒരു അമ്മയുടെ കരുതലോടെ ടീച്ചര്‍ കുട്ടികളെ നോക്കും. അവരുടെ പരാതികളും സംശയങ്ങളും തീര്‍ക്കും, പാട്ടുപഠിപ്പിക്കും. സ്‌കൂള്‍ പ്രവേശനം പോലെ കണ്ണീരില്‍ കുതിര്‍ന്നതായിരുന്നില്ല അങ്കണവാടി പ്രവേശനോത്സവം. വളരെ ആവേശത്തോടെയാണ് ഓരോ കുരുന്നും അങ്കണവാടികളിലെത്തിയത്. ജില്ലയില്‍ 3808 അങ്കണവാടികള്‍ വിപുലമായി പ്രവേശനോത്സവം നടന്നു. ജില്ലാതല ഉദ്ഘാടനം കണ്ണത്ത്പാറയില്‍ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേര്‍സണ്‍ സി.എച്ച്.ജമീല അദ്ധ്യക്ഷനായി ശിശുപരിചരണം, ശിശുപരിപാലനം എന്നികാര്യങ്ങളില്‍ അങ്കണവാടികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസും നടന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടി അരങ്ങേറി. കോട്ടക്കല്‍: തോക്കാംപാറ അങ്കണവാടിയില്‍ വിപുലമായി പ്രവേശനോത്സവം നടന്നു. ജെസിഐ കോട്ടക്കല്‍ യൂണിറ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ അദ്ധ്യാപികമാരായ കെ.രമണി, കെ.വി.വസന്ത, എം.ഡി.രഘുരാജ്, മോഹന്‍ദാസ്, നിസാര്‍, മനോജ് കുമാര്‍, രാജേഷ്, എം.രാംദാസ് എന്നിവര്‍ നേതൃത്വം. കോഡൂര്‍: ചെമ്മന്‍കടവ് അങ്കണവാടി പ്രവേശനോത്സവം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. ചടങ്ങ് വില്ലേജ് ഓഫീസര്‍ അഹമ്മദ് മുസ്തഫ കൂത്രാടന്‍ ഉദ്ഘാടനം ചെയ്തു. കെ.ഷീന, അങ്കണവാടി അദ്ധ്യാപിക വി.ഗിരിജ, പരി സുരേഷ്‌കുമാര്‍, എ. ബാലകൃഷ്ണന്‍, എം. ണികണ്ഠന്‍, ജമാലുദ്ദീന്‍ ഏര്‍ക്കര, ബാലന്‍ എന്നിവര്‍ സംസാരിച്ചു. ചട്ടിപ്പറമ്പ്: കളികോപ്പുകളും മധുരവും നല്‍കി നവാഗതരെ അങ്കണവാടികളില്‍ സ്വീകരിച്ചിരുത്തി. രക്ഷിതാക്കള്‍ക്കും ബോധവല്‍ ക്ലാസ് സംഘടിപ്പിച്ചു. കൊണ്ടോട്ടി: അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മാതൃകാ ചാരിറ്റബിള്‍ ട്രസറ്റ് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. കോടങ്ങാട് അങ്കന്‍വാടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗസിലര്‍ റെയ്ഹാനത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജര്‍ ബാബു രാജേന്ദ്രന്‍, ബിജി ബാബു, അദ്ധ്യാപകരായ ഫാത്തിമ ബീവി, സുബൈദ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.