ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ഡസറില് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ പോലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു.
രാജസ്ഥാന് അതിര്‍ത്തിയില്‍ വച്ചായിരുന്നു അറസ്റ്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജസ്ഥാന് കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന് പൈലറ്റും മധ്യപ്രദേശ് എംഎല്‍എ ജെയ്വര്ദ്ധന് സിങ്ങും ഒപ്പമുണ്ടായിരുന്നു.
കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് വെടിവയ്പ്പ് നടന്നിരുന്നു. വാഹനങ്ങളും കടകളും കത്തിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിനെത്തുടര്ന്നായിരുന്നു വെടിവയ്പ്പ്. അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: