തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. നിയമതടസ്സമില്ലാതെ തന്നെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനാണ് ഇടതുമുന്നണി യോഗം അനുമതി നല്‍കിയിരിക്കുന്നത്.
മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നു വൈകീട്ട് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കും. ചില മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 319 ബാറുകളാണ് സംസ്ഥാനത്ത് തുറക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. ടൂറിസം മേഖലയ്ക്കും കള്ളിനും പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ളുചെത്തിനേയും കള്ളിനെയും പ്രോല്‍സാഹിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. നിലവില്‍ കള്ളുഷാപ്പില്‍ മാത്രമുള്ള കള്ളിന്റെ വില്‍പ്പന മറ്റ് ഭക്ഷണ ശാലകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടോഡി ബോര്‍ഡ് പുനസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: