എണ്ണവിലയില്‍ ഇറാന്‍ കുറവ് വരുത്തി

Tuesday 10 July 2012 5:15 pm IST

സിംഗപ്പൂര്‍: ഏഷ്യന്‍ വിപണിയിലേക്കുളള എണ്ണ വിലയില്‍ ഇറാന്‍ കുറവു വരുത്തി. ഇറാനെതിരെ സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ പാശ്ചാത്യരാജ്യങ്ങള്‍ നീങ്ങുന്ന പശ്ചാത്തലത്തിലാണ്‌ പുതിയ നീക്കം. ഈ‍ വര്‍ഷം ഇതാദ്യമായാണ്‌ ഇറാന്‍ ഇത്തരം ഒരു നടപടിയിലേക്ക്‌ നീങ്ങിയത്‌. ലൈറ്റ്‌, ഹെവി, ഫൊറോസന്‍ ബ്ലെഡ്‌ ക്രൂഡോയില്‍ വിലകളിലാണ്‌ രണ്ടു മുതല്‍ എട്ടു സെന്റ്‌ വരെ കുറവു വരുത്തുന്നത്‌. ഇറാനില്‍ നിന്നും ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന ടാങ്കറുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ എര്‍പ്പെടുത്തുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്ക്‌ ഈ മാസം ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ വിലയിളവ് അല്‍പം ആശ്വാസം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.