മാവേലിക്കര: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതിനെ തുടര്‍ന്ന് പ്ലസ് വണ്‍ പ്രവേശന തീയതികള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതിന് പ്രകാരം ട്രയല്‍ അലോട്ട്മെന്റ് 12നും ആദ്യ അലോട്ട്മെന്റ് 19നും പ്രസിദ്ധീകരിക്കും. 27ന് മുഖ്യഘട്ട അലോട്ട്മെന്റുകള്‍ അവസാനിച്ച് 28ന് ക്ലാസുകള്‍ ആരംഭിക്കും. സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കേണ്ടത് ജൂലൈ ആറുമുതല്‍ ആഗസ്റ്റ് ഒന്‍പത് വരെയാണ്.
സ്പോര്‍ട്ട്സ് ക്വാട്ടയില്‍ ആദ്യ അലോട്ട്മെന്റ് 20ന് പ്രസിദ്ധീകരിക്കും. 23ന് അവസാനിക്കും. സ്പോര്‍ട്ട്സ് സ്പ്ലിമെന്ററി ഘട്ടം അപേക്ഷ ജൂലൈ ഒന്നുമുതല്‍ 10വരെ സ്വീകരിക്കും. ആദ്യ അലോട്ട്മെന്റ് 14ന് പ്രസിദ്ധീകരിക്കും. അവസാന പ്രവേശന തീയതില്‍ 17ന്. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം അപേക്ഷ സമര്‍പ്പിക്കേണ്ടത് 14 മുതല്‍ 23വരെ. ലിസ്റ്റ് പ്രസിദ്ധീകരണവും പ്രവേശനവും 26ന്. കമ്മ്യൂണിറ്റി സപ്ലിമെന്ററി ഘട്ടം ജൂലൈ അഞ്ചുമുതല്‍ 13വരെ അപേക്ഷ സ്വീകരിക്കും. 13ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അന്നു തന്നെ പ്രവേശനം നടത്തും.
മാനേജ്മെന്റ് ഘട്ടം പ്രവേശനം 20 മുതല്‍ 27വരെയും സപ്ലിമെന്ററി ഘട്ടം ജൂലൈ ആറുമുതല്‍ 31വരെയുമാണ്. ഇതിന് പ്രകാരം മാത്രമെ സ്കൂളുകളില്‍ പ്രവേശനം നടത്താന്‍ പാടുള്ളു. 28ന് മുന്‍പ് ഒരു സ്കൂളിലും പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കരുതെന്നും ഇക്കാര്യം പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: