ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ മാരകമാകാം. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. രാവിലെയും വൈകുന്നേരവും കതകുകളും ജനലകളും അടച്ചിടൂകയും കസേര, മേശ, തൂണികള്‍ എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കുകയും വേലികളിലും സാധനങ്ങള്‍ നനയാതിരിക്കാന്‍ കെട്ടിയിട്ടുള്ള പ്ലാസ്റ്റിക്കിന്റെ മടക്കുകളില്‍ കൊത്തുകിന്റെ കൂത്താടികള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കുക. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: