അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് പതക്കം കാണാതായ സംഭവത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ മദ്ധ്യമേഖലാ ഐജി പി. വിജയന് ഇന്നെത്തും.
നിലവില്‍ കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായര്‍, അമ്പലപ്പുഴ സിഐ ബിജു വി. നായര്‍ എന്നിവരുമായും അന്വേഷണ സംഘത്തിലെ മറ്റംഗങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവരത്നങ്ങള്‍ പതിച്ച പതക്കവും ഇതോടൊപ്പമുള്ള മാലയും ഏപ്രില്‍ 17നാണ് ് നഷ്ടപ്പെട്ടതായി അറിയുന്നത്. പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നതിനിടെ മെയ് 23ന് ക്ഷേത്രത്തിലെതന്നെ രണ്ടു കാണിക്കകളില്‍ നിന്ന് കണ്ടെടുത്തു.
ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍തന്നെയാണ് ഇതിനു പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്രം ജീവനക്കാരായ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗിക്കുന്നത്. പോലീസ് അന്വേഷണം ശക്തമാകുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ ചുറ്റിപ്പറ്റിയും ഇപ്പോള്‍ അന്വേഷണം പുരോഗണിക്കുന്നതായും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: