ആലപ്പുഴ: യച്ചൂരിയെ കയ്യേറ്റം ചെയ്തവരെ സംഘ പരിവാറുകാര്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓഫീസുകളും കൊടികളും വ്യാപകമായി നശിപ്പിച്ച് ആക്രമണം അഴിച്ചു വിട്ട് ഭീതി സൃഷ്ടിക്കാനുള്ള സിപിഎം നീക്കം പാഴ് വേലയാണെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.സദാശിവന് പിള്ള.
ചേര്‍ത്തലയില്‍ ബിഎംഎസ് ഓഫീസ് തകര്‍ത്തത്തിലും തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെ ബോംബ് എറിഞ്ഞതിലും പ്രതിഷേധിച്ച് സംഘ പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ആലപ്പുഴ മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, രജികുമാര്‍, വൈസ് പ്രസിഡന്റ് ജി. മോഹനന്, ആര്‍എസ്എസ് താലൂക്ക് കര്യകര്ത്താക്കളായ രാജീവ്.കെ.എച്ച്, ഉത്തമന്, പ്രകാശന്, ഹിന്ദു ഐക്യവേദി താലൂക് സെക്രട്ടറി ഉദയകുമാര്‍, ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ. രണ്‍ജീത് ശ്രീനിവാസ്, ബിഎംഎസ് ഭാരവാഹികളായ ലാലപ്പന്, രമേശന് എന്നിവര്‍ സംസാരിച്ചു.
വണ്ടാനത്തു നടന്ന പ്രകടനത്തിന് മേഖലാ സെക്രട്ടറി പി.യശോധരന്, ശ്രീകണ്ഠന് നായര്‍, മംഗളന്‍,മോനിച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: