അമ്പലപ്പുഴ: നാടിന്റെ വികസന പ്രശ്നങ്ങള്‍ മൂടിവെച്ചു രാജ്യത്തിന്റെ പൈതൃകത്തേയും, സംസ്കാരത്തേയും വെല്ലുവിളിക്കുന്നത് സുധാകരന്റെ സംസ്കാര ശൂന്യത കൊണ്ടാണന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് പറഞ്ഞു. ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലത്തിന്റെ നേതൃയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എം. വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്, നിയോജകമണ്ഡലം ഭാരവാഹികളായ കെ.അനില്‍കുമാര്‍, വി.ബാബുരാജ്, ബിജു തുണ്ടില്‍, വി .സി. സാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: