ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിച്ചെന്ന മന്ത്രിമാരായ വി.എസ്. സുനില്‍കുമാറിന്റെയും മാത്യു. റ്റി തോമസിന്റെയും പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കുട്ടനാടിന്റെ രണ്ടാം ഘട്ട പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കാതെ അനുമതി കിട്ടി എന്ന് പറയുന്നത് മണ്ടത്തരമാണ്. സമഗ്രമായ രണ്ടാം ഘട്ട പാക്കേജ് തയ്യാറാക്കുമെന്നു പറയുന്ന മന്ത്രിമാര്‍ അത് സമര്‍പ്പിക്കാതെ എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുവദിച്ച തുകയുടെ 40% പോലും പൂര്‍ത്തിയാക്കാത്തതില്‍ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങ് മന്ത്രി സുനില്‍ കുമാറിനെ കടുത്ത അതൃപ്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: