ചാവക്കാട്: മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററില്‍ ചെമ്മീന്‍ ചാകര .മത്സ്യ ബന്ധനത്തിനു പോയി തിരിച്ചു വന്ന ഇരുപതോളം ബോട്ടുകള്‍ക്കാണ് ഇന്നലെ സമൃദ്ധമായി ചെമ്മീന്‍ ലഭിച്ചത് .
വരാന്‍ പോകുന്ന ചാകരയുടെ ലക്ഷണമാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണത്രെ ഇത്രയധികം പൂവാലന് ചെമ്മീന്‍ ലഭിക്കുന്നത്. വരും നാളുകളില്‍ ധാരാളമായി നാടന്‍, ടൈഗര്‍ ഇനത്തില്‍പ്പെട്ട ചെമ്മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: