ന്യൂദല്‍ഹി: മൊബൈലിന്റെ 4 ജി ലഭ്യയില് ഇന്ത്യയ്ക്ക് ലോകത്തെ 15ാം സ്ഥാനം.81.56 ശതമാനമാണ് 4 ജി ലഭ്യത. കാനഡ, ആസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളേക്കാള്‍ മുന്പില് തന്നെ. പക്ഷെ വേഗതയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്.
റിലയന്‍സിന്റെ ജിയോയാണ് ഇക്കാര്യത്തില്‍ മുന്പില്, 91.6 ശതമാനം. ഇന്ത്യയിലെ മറ്റൊരു സെല്‍ഫോണ്‍ ഓപ്പറേറ്റര്‍ക്കും 60 ശതമാനത്തിനു മേല്‍ 4ജി ലഭ്യതയില്ല. ജിയോയുടെ ബലത്തിലാണ് ഇന്ത്യ 15ാം സ്ഥാനത്ത് എത്തിയതും.
എന്നാല്‍ 3ജിയേക്കാള്‍ അല്‍പ്പം കൂടുതല്‍ വേഗത മാത്രമേ ഇന്ത്യയില്‍ 4 ജിക്കുള്ളു. ആഗോളതലത്തില്‍ 4 ജി ഡൗണ്‍ലോഡ് വേഗത 17.4 എംബിപിഎസ്( സെക്കന്റില്‍ 17.4 മെഗാ ബൈറ്റ്സ്) ആണെങ്കില്‍ ഇന്ത്യയില്‍ ഇത് വെറും 1.14 എംബിപിഎസ് മാത്രം.
4ജി ലഭ്യതയില്‍ ദക്ഷിണ കൊറിയയാണ് ഒന്നാമത്. 96.98 ശതമാനം. രണ്ടാമത് ജപ്പാനാണ് 93.48 ശതമാനം. മൂന്നാമത് നോര്‍വ്വേ 86.96 ശതമാനം. നാലാമതാണ് അമേരിക്ക 86.50 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: