ഹൈദരാബാദ് : തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കാലിഫോര്‍ണിയയില്‍ വെടിയേറ്റു. കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ എംഎസിനു പഠിക്കുകയായിരുന്ന മുബീന് അഹമ്മദ് (26) കടയില്‍ പാര്‍ട്ടൈം ജോലിക്കാരനാണ്. ജോലിക്കിടെയാണ് വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ മുബീന് ചികിത്സയിലാണ്.
ജൂണ്‍ നാലിന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്ന് അധികൃതര്‍ ഫോണ്‍ വിളിച്ചപ്പോഴാണ് അപകടത്തെക്കുറിച്ച് അറിയുന്നതെന്ന് മുബീനിന്റെ അച്ഛന് മുജീബ് അഹമ്മദ് അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ജലസേചന വകുപ്പ് മന്ത്രി ടി. ഹരീഷ്റാവുവിനോടും മറ്റ് പ്രതിനിധികളോടും സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും, എന്‍ആര്‍ഐ വകുപ്പ് മന്ത്രി കെ. ടി. രാമ റാവുവിനും സഹായം തേടി കത്തയച്ചിട്ടുണ്ട്. 2015 ഫെബ്രുവരിയാലാണ് മുബീന് കാലിഫോര്‍ണിയയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: